
റാസല്‍ഖൈമയിലും എയര്‍ ടാക്സി വരുന്നു
15 മിനിറ്റ് മാത്രം സമയദൈര്‍ഘ്യത്തില്‍ ദുബൈയില്‍ നിന്ന് റാസല്ഖൈമയിലെത്താന് കഴിയുന്ന ‘പറക്കും ടാക്സികള്‍’ അവതരിപ്പിക്കാന്‍ സ്കൈപോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറുമായി കരാറില്‍ ഒപ്പിട്ട് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (റാക്ട) റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും (റാക് ടി.ഡി.എ). റാസല്‍ഖൈമയിലെ പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് 2027 മുതല്‍ പറക്കും ടാക്സികളുടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റാക് ടി.ഡി.എ, റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട), സ്കൈപോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവര്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (എ.ടി.എം) രണ്ടാം ദിനത്തില്‍ ഇതുസംബന്ധിച്ച് ധാരണപത്രത്തില്‍ ഒപ്പിട്ട…