
ദുബൈയിലെ പറക്കും ടാക്സി ; ആദ്യ മാതൃക പുറത്തിറക്കി
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പറക്കും ടാക്സിയുടെ ആദ്യ മാതൃക പുറത്തുവിട്ട് അധികൃതർ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ പങ്കാളിത്തത്തിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറാണ് ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയുടെ ആദ്യ രൂപം പുറത്തുവിട്ടത്. മ്യൂസിയത്തിൽ ‘ടുമോറോ, ടുഡേ’ എന്ന പേരിൽ നടക്കുന്ന എക്ബിഷൻ വേദിയിൽ പ്രദർശിപ്പിച്ച മാതൃക സന്ദർശകരിൽ കൗതുകം നിറച്ചു. 2030ഓടെ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രിത ഡ്രൈവിങ് മാർഗങ്ങളിലേക്ക് മാറുകയെന്നതാണ് പറക്കും ടാക്സി സംരംഭത്തിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. നൂതന…