
പറക്കും മനുഷ്യരുടെ റേസിംഗ് പ്രഖ്യാപിച്ച് ദുബൈ
ലോകത്ത് ആദ്യമായി പറക്കും മനുഷ്യരുടെ റേസിങ് നടത്തുമെന്ന് പ്രഖ്യാപിച്ച് ദുബൈ. യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ സ്പോർട്സ് കൗൺസിലാണ് ഫെബ്രുവരി 28ന് ‘ദുബൈ ജെറ്റ് സ്യൂട്ട് റേസിങ്’ സംഘടിപ്പിക്കുന്നത്. എയർക്രാഫ്റ്റുകളുടെ സഹായമില്ലാതെ ജെറ്റ് എൻജിൻ സ്യൂട്ടിനെ ആശ്രയിച്ച് പറക്കുന്നവരാണ് മത്സരത്തിൽ പങ്കെടുക്കുക. ജെറ്റ് സ്യൂട്ടുകൾ, ജെറ്റ് സ്യൂട്ട് റേസിങ് എന്നിവയുടെ മുൻനിര കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. വിവിധ…