മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതല്ല, ഫ്ലൈയിങ് കിസാണ് മാഡം ജിയെ അസ്വസ്ഥയാക്കിയത്: പ്രകാശ് രാജ്

കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്കെതിരായ ഫ്ലൈയിങ് കിസ് ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമര്‍ശിച്ചാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്. “മുന്‍ഗണനകള്‍… മാഡം ജിയെ ഒരു ഫ്ലൈയിങ് കിസ് അസ്വസ്ഥയാക്കി. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതല്ല അസ്വസ്ഥയാക്കിയത്”- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് സ്മൃതി ഇറാനി ഫ്ലൈയിങ് കിസ് ആരോപണം ഉന്നയിച്ചത്….

Read More