
‘രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്’: ഫ്‌ലയിങ് കിസ് വിവാദത്തിൽ സ്മൃതി ഇറാനി
രാഹുൽ ഗാന്ധിയുടെ ‘ഫ്‌ലയിങ് കിസ്’ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അങ്ങേയറ്റം മോശം പെരുമാറ്റമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഒരു പുരുഷൻ പാർലമെന്റിൽ ഏറ്റവും നിന്ദ്യമായ പെരുമാറ്റം കാഴ്ചവച്ചെന്നും സ്മൃതി കൂട്ടിച്ചേർത്തു. സ്വന്തം പ്രവർത്തി ഓർത്ത് രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്. തനിക്കോ മറ്റു സ്ത്രീകൾക്കോ അതിൽ നാണക്കേടു തോന്നേണ്ട ആവശ്യമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ”ഗാന്ധിയുടെ പരമ്പരയിൽപ്പെട്ട ഒരാൾക്ക് പാർലമെന്റിലെ കാര്യങ്ങളിൽ ചിലപ്പോൾ താൽപര്യം ഉണ്ടാകില്ല. അവിടെ സംഭവിച്ച…