
ഈ വർഷം അവസാനത്തോടെ ഫ്ലൈ ദുബൈ പുതിയ ഏഴ് വിമാനങ്ങൾ കൂടി സ്വന്തമാക്കുന്നു
ഈ വർഷം അവസാനത്തോടെ ഏഴ് വിമാനങ്ങൾ പുതുതായി ലഭിക്കുമെന്നും 130ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും ഫ്ലൈ ദുബൈ. എമിറേറ്റിൽ നിന്ന് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായ ഫ്ലൈദുബൈ, പുതിയ വിമാനങ്ങൾ സ്വന്തമാക്കുന്നത് യാത്ര നെറ്റ്വർക്കിന്റെ വിപുലീകരണത്തിന് സഹായിക്കുന്നതാണ്. നിലവിൽ 140 രാജ്യക്കാരായ 5800ലധികം ജീവനക്കാർ ഫ്ലൈദുബൈയിൽ ജോലി ചെയ്യുന്നതായും ഇവരിൽ 1200ലധികം പേർ പൈലറ്റുമാരാണെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഗൈഥ് അൽ ഗൈഥ് പറഞ്ഞു. ഈ വർഷം എയർലൈൻ 440ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്….