
അബുദാബിയിൽ നിന്ന് ദുബൈയിലേക്ക് ഇനി ടാക്സിയിൽ പറക്കാം ; യാത്ര സമയം 30 മിനിറ്റായി ചുരുങ്ങും
അതിവേഗം വളരുന്ന യു.എ.ഇയിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് പറക്കും ടാക്സികൾ വൈകാതെ രംഗത്തെത്തിയേക്കും. അബൂദബിക്കും ദുബൈക്കുമിടയിൽ 30മിനുറ്റിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ സംവിധാനം രൂപപ്പെടാനാണ് ഒരുങ്ങുന്നത്. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനിയുടെ പറക്കും ടാക്സികൾ 2025-2026 ഓടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അബൂദബിയിൽ നടന്ന സ്വയംനിയന്ത്രിത ഗതാഗത മേളയായ ‘ഡ്രിഫ്റ്റ്എക്സ്’ പരിപാടിക്കിടെയാണ് ഇക്കാര്യം കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെ ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുമായി ജോബി ഏവിയേഷൻ എയർ…