
പക്ഷിപ്പനി; വിദഗ്ധസംഘം ഇന്ന് ആലപ്പുഴയിൽ
പക്ഷിപ്പനിക്കു കാരണമായ ഇൻഫ്ളുവൻസ വൈറസ് (എച്ച് 5 എൻ 1) മനുഷ്യരിലെത്തിയാല്‍ മാരകമാകുമെന്ന് റിപ്പോർട്ട്. ലോകത്ത് രോഗം സ്ഥിരീകരിച്ച 889 പേരില്‍ 463 പേരുടെയും മരണത്തിനിടയാക്കിയത് ഈ വൈറസാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഈ മാസത്തെ റിപ്പോർട്ടില്‍ പറയുന്നു. 52 ശതമാനമാണ് മരണനിരക്ക്. പക്ഷിപ്പനി വൈറസിനു ജനിതകവ്യതിയാനം സംഭവിച്ച് എട്ടു വകഭേദം വരെയുണ്ടാകാം. എച്ച് 5 എൻ 1-നു പുറമേ എച്ച് 5 എൻ 6, എച്ച് 5, എച്ച് 3 എൻ 8, എച്ച് 7 എൻ…