മദ്യനയം; പുതിയ ബ്രൂവറി-ഡിസ്റ്റിലറി ഇടപാടിന് ഇനി തടസ്സമില്ല

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുമ്പോഴും സർക്കാർ വീണ്ടും സ്വീകരിക്കുന്നത് മദ്യമൊഴുക്കുന്ന മദ്യനയം. പുതിയ ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ സഹായിക്കുന്ന നയമാണ് ഇത്തവണയും സർക്കാർ സ്വീകരിച്ചത്. ഐ.ടി.കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവിൽപ്പനശാലകൾ ഇനി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും വ്യവസായപാർക്കുകളിലേക്കും നീളും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകൾക്ക് നിശ്ചിതകാലയളവിൽ ബിയറും വൈനും വിളമ്പാൻ അനുമതിവേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായമേഖലയിൽനിന്നുള്ള ആവശ്യമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരി സുലഭമാകും. കള്ളിന്റെ ബ്രാൻഡിങ്ങും വിപണിവർധന ലക്ഷ്യമിട്ടാണ്. സ്വന്തമായി കള്ളുചെത്താനുള്ള അവകാശമാണ് നക്ഷത്രപദവിയുള്ള ഹോട്ടലുകൾക്ക് നൽകിയത്. മദ്യവ്യവസായികൾ ഉയർത്തിയ ആവശ്യങ്ങളെല്ലാം ഏറക്കുറെ അനുവദിച്ചുകൊണ്ടാണ് സർക്കാരിന്റെ ഇത്തവണത്തെ…

Read More