
മസ്കത്ത് ഫ്ലവർ ഷോ ; മേളയിൽ ഭരണാധികാരികളുടെ പേരുള്ള പുഷ്പങ്ങളും
മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായി ഒരുങ്ങുന്ന പ്രഥമ പുഷ്പമേളയിൽ ഭരണാധികാരികളുടെ പേരുകളുള്ള റോസാപ്പൂക്കളും സന്ദർശകരുടെ മനംകവരും. വിട പറഞ്ഞ സുൽത്താൻ ഖാബൂസ്, സുൽത്താൻ ഹൈതം ബിൻ താരിഖ്, സുൽത്താന്റെ ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി എന്നിവരുടെ പേരിലുള്ള റോസാപ്പൂക്കളാണ് മേളയുടെ പ്രധാന ആകർഷണമാകാനായി ഒരുങ്ങുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള പത്തുലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ കാഴ്ചയൊരുക്കുക. ഫ്രാൻസ്, നെതർലൻഡ്സ്, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഫ്ലോറൽ…