
15മത് പുഷ്പോത്സവത്തെ വരവേൽക്കാൻ ഒരുങ്ങി യാംബു
15-മത് യാംബു പുഷ്പമേളയെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി യാംബു റോയൽ കമീഷൻ. ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെയാണ് ഈ വർഷത്തെ മേള. യാംബു-ജിദ്ദ ഹൈവേയോടു ചേർന്നുള്ള ‘അൽ മുനാസബാത്ത്’ പാർക്കിലൊരുക്കുന്ന പുഷ്പമേളയുടെ വരവറിയിച്ച് നഗരത്തിന്റെ വഴിയോരങ്ങളിലും പാർക്കുകളിലും പൂക്കളുള്ള ചെടികളുടെ നടീൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മേളയുടെ നഗരിയിലും റോഡരികുകളിലും മറ്റും പൂക്കളാൽ അലങ്കരിച്ചുകൊണ്ടിരിക്കുകയാണ. മേളയെ കുറിച്ചുള്ള വലിയ ബഹുവർണ ബോർഡുകളും എങ്ങും ഉയർന്നുകഴിഞ്ഞു. പുഷ്പനഗരിയിലേക്കുള്ള പാതയോരങ്ങളിൽ വിവിധ പൂക്കളുടെ വർണാഭമായ ചാരുതയേറിയ കാഴ്ചകൾ കാണാം….