മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി; മുപ്പത് ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ല

യുഎസിലെ മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകൾ തകർന്നവർക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. 30 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. ഇതിൽ 16 ലക്ഷം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് വിവരം. വൈദ്യുതി പ്രതിസന്ധി വ്യാപാര സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. 5000 കോടി ഡോളറിന്റെ…

Read More

‘മിൽട്ടൺ’ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു ; ഫ്ലോറിഡയിൽ നിന്ന് 60 ലക്ഷം പേരെ ഒഴിപ്പിക്കും

ഗൾഫ് ഓഫ് മെക്സിക്കോയിൽ രൂപം കൊണ്ട ‘മിൽട്ടണെ’ന്ന കൊടുങ്കാറ്റ് കാറ്റഗറി മൂന്നിൽ എത്തിയതോടെ അതീവ ജാഗ്രതയിലാണ് അമേരിക്കയിലെ ഫ്ലോറിഡ. കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരമായ ടാന്പയിലേക്ക് നീങ്ങുന്നെന്നും ഒഴിപ്പിക്കലിന് തയ്യാറാകണമെന്നും ജനങ്ങൾക്ക് നാഷണൽ ഹരിക്കെയ്ൻ സെന്റർ നിർദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. 500 ഡ്യൂട്ടി ട്രൂപ്പുകളെ മേഖലയിൽ വിന്യസിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയിട്ടുണ്ട്. 137 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവും ബൈഡൻ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ 2017ന് ശേഷമുള്ള…

Read More

ഗ്രൗണ്ട് മുഴുവൻ മൂടാൻ കവറില്ലെങ്കിൽ മത്സരം നടത്തെരുത്; മഴ മൂലം മത്സരങ്ങൾ ഉപേക്ഷിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുനില്‍ ഗാവസ്‌കര്‍

മഴയെ തുടർന്ന് ടി20 ലോകകപ്പിൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ടീമിന്റെ മുന്‍ ക്യാപറ്റൻ സുനില്‍ ഗാവസ്‌കര്‍. പിച്ച് മാത്രം മറച്ചതുകൊണ്ട് കാര്യമില്ലെന്നും മറ്റു ഭാ​ഗങ്ങൾ കൂടി നനയാതിരിക്കാൻ മറയ്ക്കണമെന്നുമാണ് ഗാവസ്‌കര്‍ പറയ്യുന്നത്. ഗ്രൗണ്ട് മുഴുവന്‍ മറയ്ക്കാന്‍ കവറുകള്‍ ഇല്ലാത്ത പക്ഷം മത്സരം സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുന്നുവെന്നും ഗാവസ്കർ പറഞ്ഞു. കളി കാണാന്‍ വരുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു, ഇനി ഇങ്ങനെയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ മഴമൂലം മൂന്ന് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. പണമുണ്ടായിട്ടും ഗ്രൗണ്ട്…

Read More

വിമാനം മാറിക്കയറി കുട്ടി, പുലിവാല് പിടിച്ച് വിമാന കമ്പനി

വിമാനത്തിൽ കുട്ടികൾ തനിയെ സഞ്ചരിക്കുന്നത് വിദേശരാജ്യങ്ങളിൽ സർവ്വസാധാരണമാണ്. വലിയ ഉത്തരവാദിത്തതോ‌ടെയാണ് വിമാന സർവീസുകൾ ഈ ചുമതലയേറ്റെടുത്തിരിക്കുന്നത്. എന്നാൽ, അമേരിക്കയിലെ സ്പിരിറ്റ് എയർലൈൻസ് എന്ന വിമാന കമ്പനിയുടെ ഭാ​ഗത്തു നിന്നും വലിയ വീഴ്ച്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഫിലഡെൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഫോർട്ട് മെയേഴ്സിലുള്ള ഫ്ലോറിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന കാസ്പർ എന്ന ആറ് വയസുകാരനെ കയറ്റിയത് ഒർലാൻഡോയിലേക്കുള്ള വിമാനത്തിലാണ്. തെറ്റ് പറ്റിയെന്ന് മനസിലാക്കിയ ഉടൻ തന്നെ കുട്ടിയു‌ടെ കുടുംബവുമായി ബ​ന്ധപെട്ടു എന്നാണ് വിമാന കമ്പനി അറിയിച്ചത്. ഫോർട്ട്…

Read More