
കേടായ ഫോൺ മാറ്റി നൽകിയില്ല; ഉപഭോക്താവിന് നഷ്ടപരിഹാരം, ഫ്ലിപ്കാർട്ടിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
കേടായ ഫോൺ മാറ്റി നൽകാൻ തയ്യാറാകാതിരുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാർട്ടിന് പിഴ. ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. വാറണ്ടി കാലാവധിയിൽ തന്നെ ഫോൺ കേടായെങ്കിലും ഫ്‌ളിപ്കാർട്ട് മാറ്റി നൽകിയില്ലെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. 2023 മാർച്ച് 29നാണ് 20402 രൂപയുടെ ഫോൺ ഫ്‌ളിപ്കാർട്ട് വഴി പരാതിക്കാരൻ വാങ്ങിയത്. എന്നാൽ കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്ക് ഫോണിന്റെ മൈക്ക് കേടായി. ആതേ വർഷം മേയ് 13 ന് അദ്ദേഹം തിരൂരിലെ ഈ ഫോണിന്റെ സർവീസ് സെന്ററിൽ കൊണ്ടുപോയി…