ജീവനക്കാരുടെ കുറവ്; നാല് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

നാല് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളും റിയാദിൽ നിന്നും മസ്ക്കറ്റിൽ നിന്നും പുറപ്പെടുന്ന രണ്ട് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്. റദ്ദാക്കിയ വിമാനങ്ങൾ രാത്രി 8.25 നുള്ള കരിപ്പൂർ –റിയാദ്. രാത്രി 11.30നുള്ള കരിപ്പൂർ– മസ്ക്കറ്റ് രാത്രി 11.55 ന് റിയാദ്– കരിപ്പൂർ. 2.15നനുള്ള മസ്കക്റ്റ്–കരിപ്പൂർ.

Read More

പ്രതികൂല കാലാവസ്ഥ ; കരിപ്പൂർ വിമനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വൈകി. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വൈകിയ അബുദാബി വിമാനം 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്കറ്റ‍ിലേക്കുള്ള വിമാനം 12 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന…

Read More

മഴയും മൂടൽ മഞ്ഞും; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മഴയും മൂടൽമഞ്ഞും കനത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്‌റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസുകൾ പഴയതുപോലെ നടക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Read More

കരിപ്പൂരിൽ എയർഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് സാധാരണഗതിയിലേക്ക്; ടിക്കറ്റ് നിരക്കുകൾ വർധിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ സാധാരണഗതിയിലേക്ക്. രാവിലെ എട്ട് മണിക്ക് റാസൽഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയത്. ബാക്കി എല്ലാ വിമാനങ്ങളും കൃത്യ സമയത്ത് സർവീസ് നടത്തുന്നുണ്ടെന്ന് കരിപ്പൂരിലെ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന എല്ലാ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു വിവരം. വിമാനം മുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക്…

Read More

എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ; അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് കോണ്‍ഗ്രസ്

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണെന്നും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 80 ലധികം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് റദ്ദാക്കിയത്. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധി എടുത്തതിനെ തുടർന്നാണ് പ്രതിസന്ധിഉണ്ടായത്. 200ലധികം ക്യാബിൻ ക്രൂ…

Read More

മുന്നറിയിപ്പില്ലാതെ അഞ്ച് വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.  ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി….

Read More

ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 30 വരെയുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ നിർത്തിവച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ചാണ് നടപടി.

Read More

പ്രതികൂല കാലാവസ്ഥ ; ദുബൈയിൽ നിന്ന് വഴി തിരിച്ച് വിട്ട വിമാനങ്ങൾ സർവീസ് നടത്തിയത് മസ്ക്കറ്റ് വഴി

പ്ര​തി​കൂ​ല​കാ​ല​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ൽ​നി​ന്ന്​ വ​ഴി തി​രി​ച്ച്​ വി​ട്ട പ​ല വി​മാ​ന​ങ്ങ​ളും മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം​വ​ഴി​ സ​ർ​വി​സ്​ ന​ട​ത്തി​. ഇ​തി​നാ​യി​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ്​ ​ മ​സ്ക​ത്ത്​ അ​ന്താ​രാ്​​ഷ​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ല വി​മാ​ന​ങ്ങ​ൾ​ക്കും ഇ​റ​ങ്ങേ​ണ്ടി വ​ന്ന​ത്.

Read More

യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം; ദുബായിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നു

യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം. ദുബായ് എയർപോർട്ട് ടെർമിനൽ ഒന്ന് ഭാഗികമായി പ്രവർത്തനം തുടങ്ങി. എന്നാൽ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ ആയിട്ടില്ല. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന്…

Read More

യുഎഇയിൽ മഴ തുടരുന്നു; കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി: നിർത്തിയത് മൂന്ന് സർവ്വീസുകൾ

ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്.  അതേസമയം, ഒമാനിൽ…

Read More