എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി-കൊച്ചി വിമാനം വൈകുന്നു; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. മലയാളികളടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ അധികൃതർ ഒരുക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണോ…

Read More

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ…,എയർപോർട്ടിലെത്താൻ ഒന്നര മണിക്കൂർ; എത്തിച്ചത് മൂന്ന് മണിക്കൂർ കൊണ്ട്, വിമാനം അതിന്റെ വഴിക്കുപോയി

ഗൂഗിൾ മാപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നഗരത്തിലായാലും നാട്ടിൻപുറങ്ങളിലൂടെയായാലും വഴി പരിചയമില്ലാത്തവർക്ക് ഹ്രസ്വ-ദീർഘദൂര യാത്രകൾക്ക് ഉറ്റ ചങ്ങാതിയാണ് ഗൂഗിൾ മാപ്പ്. എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു യാത്ര ചെയ്തവർ വലിയ അപകടങ്ങളിലും അബദ്ധങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എങ്കിലും ഗൂഗിൾ മാപ്പ് യാത്രികരുടെ ഉറ്റസുഹൃത്തുതന്നെ. എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാൽ പണികിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് പറയുകയാണ് ഒരു യുവാവ്. അദ്ദേഹത്തിനു വിമാനം നഷ്ടമായെന്നു മാത്രമല്ല, വലിയ സാമ്പത്തികനഷ്ടവുമുണ്ടായി. ആശിഷ് കച്ചോലിയ എന്ന യുവാവാണ് തന്റെ അനുഭവം സമൂഹമാധ്യമമായ…

Read More

വിമാനത്തിലെ ബോംബ് ഭീഷണി കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; 135 യാത്രക്കാരെയും ചോദ്യം ചെയ്യും

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ. ഇതേത്തുടർന്നാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ചത്. സംഭവത്തിന്റെ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുൾപ്പടെ വിട്ടുനൽകൂ. ഇതുവരെയുള്ള പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവർക്ക് പകരം വിമാനം ഏർപ്പെടുത്തി. ഇന്നു രാവിലെ എട്ടു…

Read More

എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി

മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി അധികൃതര്‍ക്ക് സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും. യാത്രക്കാര്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read More

ലഗേജിൽ ‘ബോംബെ’ന്ന് യാത്രക്കാരൻ; തമാശയിൽ കുഴങ്ങി വിമാനം വൈകിയത് 2 മണിക്കൂർ

ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞു, പിന്നാലെ നെടുമ്പാശേരിയിൽ വിമാനം രണ്ടു മണിക്കൂർ വൈകി. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെ വിഷമത്തിലാക്കിയത് പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റു നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ബാഗിൽ ബോംബാണെന്ന് പ്രശാന്ത് ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോർട്ട്…

Read More

യാത്രക്കാരിയുടെ തലയിൽ പേൻ; വിമാന യാത്ര വൈകിയത് 12 മണിക്കൂറിലധികം

യാത്രക്കാരിയുടെ തലയിൽ പേനുകളെ കണ്ടതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനമാണ് അരിസോണയിലെ ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. ടിക്ടോക് താരമായ ഒരു യാത്രക്കാരനാണ് നേരത്തേ നടന്ന സംഭവത്തെക്കുറിച്ചുള്ള ഈ വിവരങ്ങൾ പങ്കുവച്ചത്. മറ്റൊരിടത്ത് അടിയന്തര ലാൻഡിംഗ് നടത്തുന്ന വിവരം വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഇത് അവർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസിലായിരുന്നില്ല. വിമാനം ലാൻഡ് ചെയ്ത ശേഷം മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും…

Read More

യാത്രക്കാർ കാത്തിരുന്നത് 9 മണിക്കൂർ; നെടുമ്പാശേരി വിമാനത്താവളത്തിൽ ദുബായിലേക്കുള്ള വിമാനം റദാക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടർന്നു വലഞ്ഞ് യാത്രക്കാർ. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെയാണു വിമാനത്താവളത്തിൽ വൻ ബഹളമായത്. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നമാണു വിമാനം റദാക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരു വിമാനത്തിൽ‌ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാൻ…

Read More

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാം: പുതിയ പദ്ധതിയുമായി എയർ ഇന്ത്യ

ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് പുതിയ പദ്ധതി. ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍…

Read More

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിച്ചു. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. പരിശോധന തുടരുകയാണ്. 

Read More

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പുതിയ സർവീസുമായി എയർ ഇന്ത്യ; ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും

ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

Read More