മേഖലയിലെ ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകി യുഎഇ
മേഖലയിലെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർഗോ വിമാനത്തിനുള്ള താൽക്കാലിക ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൂർണ്ണമായും ശുദ്ധമായ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതും, ഒട്ടും തന്നെ എമിഷൻ ഇല്ലാത്തതുമായിരിക്കും വിമാനം. ഷിപ്പിംഗ് മേഖലയുടെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് ഷെയ്ഖ് മുഹമ്മദ് ഇതിനെക്കുറിച്ച്…