ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് ഇനി അധിക പരിശോധന ഇല്ല; നടപടി പിൻവലിച്ചതായി കാനഡ

കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ചു. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കാനഡയുടെ നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. ‘താൽക്കാലിക അധിക സുരക്ഷാ പരിശോധന നടപടികൾ’’ മൂലം യാത്രക്കാർക്ക് കാലതാമസം നേരിട്ടേക്കാമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിത ആനന്ദ് പ്രസ്താവിച്ചത്. ഇക്കാര്യം വ്യക്തമാക്കി എയർ കാനഡ യാത്രക്കാർക്ക് നേരത്തേ വിമാനത്താവളത്തിൽ എത്തുന്നതിനായി മുന്നറിയിപ്പ് സന്ദേശവും അയച്ചിരുന്നു….

Read More