
കുവൈത്തിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാകും
കുവൈത്തിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാക്കും. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും ഗതാഗത പ്രശ്‌നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ-റുബയാനാണ് ഇത് സംബന്ധമായ സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ പ്രകാരം രാവിലെ ഏഴ് മുതൽ ഒമ്പത് മണിയുടെ ഇടയിലാണ് ഓഫീസുകൾ ആരംഭിക്കുക . ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ജോലി ആരംഭിക്കുമ്പോയും അവസാനിക്കുമ്പോയും 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. സ്ത്രീ ജീവനക്കാർക്ക് പുറപ്പെടുന്നതിനായി…