വിവാഹം കഴിഞ്ഞ് മൂന്നു ദിവസം, ഭാര്യയുടെ 52 പവൻ സ്വർണം പണയം വച്ചു; പണവുമായി മുങ്ങിയ യുവാവ് പിടിയിൽ

വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി. തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാൾ…

Read More

രാജ്യം വിട്ട് ഷെയ്ഖ് ഹസീന; അഭയം നൽകില്ലെന്ന് ഇന്ത്യ

ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്. അഭയം തേടി ഇന്ത്യയെ സമീപിച്ചെങ്കിലും ഇന്ത്യ അനുമതി നൽകിയില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറില്‍ ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അഭയം നൽകില്ലെന്ന് അറിയിച്ചതോടെ സഹോദരിക്കൊപ്പം ബെലാറസിലേക്ക് കടന്നെന്നും  മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ബം​ഗ്ലാദേശിൽ സ്ഥിതി​ഗതികൾ വഷളായതോടെ അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.  പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയായ ​ഗനഭബനിൽ പ്രവേശിച്ചു. കലാപത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹസീനയുടെ…

Read More

ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി; ഭർത്താവിനായി തിരച്ചിൽ

അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാറക്കടവ് പുളിയനത്താണ് സംഭവം. പുന്നക്കാട് വീട്ടിൽ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ബാലന്റെ ഫോട്ടോ പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി. സമീപപ്രദേശങ്ങളിൽ ഉള്ള ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഒരു സൈക്കിൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ അങ്കമാലി പൊലീസിൽ ഉടനെ വിവരം അറിയിക്കണമെന്നാണ് അഭ്യർഥന. ഇന്നലെ രാവിലെ…

Read More