
വിമാനത്തിൽ യുവാവിൻ്റെ നഗ്നതാപ്രദർശനം; യാത്രക്കാരിയുടെ പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍
വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പൂണെ സ്വദേശിയായ ഫിറോസ് ഷേഖി(32)നെയാണ് സോനേഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്രക്കാരിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഇയാള്‍ നഗ്നതാപ്രദർശനം നടത്തിയെന്നും സ്വയംഭോഗം ചെയ്‌തെന്നുമാണ് പരാതി. തിങ്കളാഴ്ച പൂണെയില്‍നിന്ന് നഗ്നതാപ്രദർശനം വന്ന വിമാനത്തിലായിരുന്നു സംഭവം. പൂണെയില്‍നിന്ന് യാത്രതിരിച്ച വിമാനത്തില്‍ പരാതിക്കാരിയായ അധ്യാപികയും പ്രതിയായ ഫിറോസും തൊട്ടടുത്ത സീറ്റുകളിലായാണ് യാത്രചെയ്തിരുന്നത്. പിതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായാണ് പരാതിക്കാരിയായ 40-കാരി നാഗ്പൂരിലേക്ക് യാത്രതിരിച്ചത്. ജോലിയുടെ ഭാഗമായിട്ടായിരുന്നു എന്‍ജിനീയറായ ഫിറോസിന്റെ യാത്ര. പൂണെയില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താന്‍…