സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ചുങ്താങ്ങിൽ തുരങ്കത്തിൽ 14 പേർ കുടുങ്ങിക്കിടക്കുന്നു

സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സൈനികർ ഉൾപ്പെടെ 103 പേരെയാണ് സിക്കിമിലെ പ്രളയത്തിൽ കാണാതായത്. സിക്കിമിലെ ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.14 പേരാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ ബംഗാളിലെ ജൽപായ്ഗുരിയിൽ മോർടർ ഷെൽ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സിക്കിമിലെ മിന്നൽ പ്രളയത്തെ തുടർന്ന് ടീസ്ത നദിയിലൂടെ ഒഴുകിവന്ന മോർടർ ഷെല്ലാണ് പൊട്ടിത്തെറിച്ചത്. പ്രളയത്തിൽ സൈനിക ക്യാമ്പിൽ നിന്ന് നിരവധി…

Read More