
പതാക ദിനം മുതൽ ദേശീയ ദിനം വരെ; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ
പതാക ദിനം മുതൽ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ. പതാക ദിനമായ നവംബർ മൂന്നു മുതൽ ഡിസംബർ മൂന്നു വരെയാണ് വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ഡിസംബർ രണ്ടിനാണ് യു.എ.ഇയുടെ 53ാമത് ദേശീയ ദിനം. 16 സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ആഘോഷ പരിപാടികളുടെ ഭാഗമാകും. യു.എ.ഇയുടെ രാഷ്ട്രശിൽപികളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം…