കേരളത്തിൽ അഞ്ച് സീറ്റ് വരെ ബിജെപി നേടും: ഇ. ശ്രീധരൻ

കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും  മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു. 

Read More

ഷോളയാർ ചുങ്കത്ത് അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

ഷോളയാർ ചുങ്കത്ത് അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. വിനോദ യാത്രാ സംഘത്തിലെ യുവാക്കളാണ് മുങ്ങിമരിച്ചത്. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർഥികളാണ് മരിച്ചവർ. അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലേക്ക് എത്തിയത്. ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read More

കേരളത്തിൽ മഴ ശക്തമാകുന്നു; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. 16-10-2023ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, എറണാകുളം,…

Read More

കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും…

Read More

തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.ആലപ്പുഴയിലും എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിലെ…

Read More