പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നു. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്. ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.

Read More

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം ; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലുള്ളത്. മൂന്നിയൂരിലെ പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് വിവരം. എന്താണ് അമീബിക് മസ്തിഷ്ക ജ്വരം നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു…

Read More

ഹരിപ്പാട് ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരി മരിച്ച നിലയിൽ

ഹരിപ്പാട് ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരി മരിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരിൽ ഷാജഹാൻ (കൊച്ചുമോൻ) സനീറ ദമ്പതികളുടെ ഏക മകൾ ഹൻഫ ഫാത്തിമയാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ഹൻഫയെ സ്‌കൂളിൽ പോകാൻ പതിവുപോലെ വിളിച്ചുണർത്താനെത്തിയപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

അഞ്ച് വയസുകാരിക്ക് ലൈംഗിക പീഡനം; സംഭവത്തിന് പിന്നിൽ അയൽവാസിയായ ഏഴു വയസുകാരൻ

അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി അയൽവാസിയായ ഏഴ് വയസുകാരൻ. ഉത്തർപ്രദേശ് കാൺപൂരിലെ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്ബര്‍പൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് ജാഗ്രതയോടെയാണ്…

Read More

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം;വിചാരണ ഈ മാസം 16 ന് തുടങ്ങും

ആലുവയിൽ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിക്കുളത്തിൽ താഴ്ത്തിയ കേസിലെ വിചാരണ നടപടികൾ ഈ മാസം 16ന് ആരംഭിക്കും.ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്നായിരുന്നു പ്രോസീക്യൂഷൻ വാദം….

Read More

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം പൊലീസ് ഇന്ന് കോടതിയിൽ നൽകും

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയിൽ നൽകും. കൃത്യം നടന്ന് 35 ദിവസത്തിനുള്ളിലാണ് കുറ്റപത്രം പൊലീസ് നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് കേസിലെ ഏക പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്. വിചാരണ വേഗത്തിൽ ആക്കാനും പോലീസ് അപേക്ഷ നൽകും. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സം​ഗത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ…

Read More

അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനില നിന്ന സിപിഐ ഏരിയാ കമ്മിറ്റി അംഗത്തെയും പുറത്താക്കിയിട്ടുണ്ട്. വെള്ളറട ഏരിയ കമ്മിറ്റി അംഗവും,പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്.കേസിലെ പ്രതിയായ വിശ്വംഭരനിൽ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നിരുന്നു. കേസിൽ പ്രതിയായ വിശ്വംഭരൻ ഇപ്പോഴും ഒളിവിലാണ്. അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ആരോപണ…

Read More