
ദുബൈ ആർ.ടി.എയ്ക്ക് ഫൈവ് സ്റ്റാർ പദവി നൽകി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ
തൊഴിൽ അന്തരീക്ഷത്തിലും നിർമാണ സ്ഥലങ്ങളിലും മറ്റെല്ലാ പ്രവർത്തന മേഖലകളിലും മികച്ച ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചതിന് റോഡ് ഗതാഗത അതോറിറ്റിക്ക് (ആർ.ടി.എ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ പഞ്ചനക്ഷത്ര റേറ്റിങ്. തൊഴിൽപരമായ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആർ.ടി.എയുടെ സ്ഥാനവും പ്രതിബദ്ധതയും അടയാളപ്പെടുത്തുന്നതാണ് നേട്ടം. മികവിനും സുസ്ഥിരതക്കുമുള്ള ആർ.ടി.എയുടെ പരിശ്രമങ്ങളുടെ തെളിവാണ് പഞ്ചനക്ഷത്ര റേറ്റിങ് നേട്ടമെന്ന് സേഫ്റ്റി, റിസ്ക് റെഗുലേഷൻ ആൻഡ് പ്ലാനിങ് വകുപ്പ് ഡയറക്ടർ നദ ജാസിം പറഞ്ഞു. 57 ഘടകങ്ങൾ വിലയിരുത്തിയാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ…