
വയാനാട് പുൽപ്പളളിയിലെ സംഘർഷം; അഞ്ച് പേർ കൂടി അറസ്റ്റിൽ
വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിൽ അഞ്ച് പേര് കൂടി അറസ്റ്റില്‍. ഇതോടെ ആകെ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുല്‍പ്പള്ളി സ്വദേശി സുരേഷ് കുമാർ, പാടിച്ചിറ സ്വദേശി സണ്ണി, പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍ സജി ജോസഫ്, സീതാമൗണ്ട് പുതിയകുന്നേല്‍ വീട്ടില്‍ വിന്‍സന്റ് മാത്യു, പാടിച്ചിറ ചക്കാത്തു വീട്ടില്‍ ഷെഞ്ജിത്ത്, എന്നിവരെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ വിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവരുടെ അറസ്റ്റ്….