മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ അനുവദിക്കില്ല; ശക്തമായി എതിർക്കും: എഐടിയുസി

സീപ്ലെയിൻ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐടിയുസി. മത്സ്യബന്ധന മേഖലയിൽ പദ്ധതി അനുവദിക്കില്ലെന്ന് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്നും ആഞ്ചലോസ് വ്യക്തമാക്കി. 20- തീയതി ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കും. വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതിൽ എതിർപ്പില്ല. 2013 ൽപദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലായതിനാലാണ്  അന്ന് പ്രതിഷേധിച്ചത്. ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഒന്നിച്ചാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സീപ്ലെയിന്‍ പദ്ധതി…

Read More

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു: ഒരാളെ കാണാനില്ല

കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി…

Read More

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള  വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കാൻ  ശ്രമിച്ചപ്പോഴാണ് അപകടം. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലില്‍…

Read More

കേരളത്തിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും…

Read More

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്

പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായിട്ടുണ്ട്.  പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.

Read More

അസ്ഥിരമായ കാലാവസ്ഥ ; ബഹ്റൈനിൽ കടലിൽ ഇറങ്ങുന്നതിനും മത്സ്യ ബന്ധനത്തിനും വിലക്ക്

അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും നീ​ന്ത​ലി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി കോ​സ്റ്റ്​​ഗാ​ർ​ഡ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ​ഹാ​യ​ങ്ങ​ൾ​ക്ക്​ 999 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്ന് നേ​ര​ത്തേ ന​ൽ​കി​യി​രു​ന്ന നി​ർ​ദേ​ശം. എ​ന്നാ​ൽ, ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ്​ ക​ട​ലി​ൽ ബോ​ട്ടി​റ​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Read More

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യതയെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം…

Read More