വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മര്യനാട് ഇന്നുരാവിലെയാണ് സംഭവം. മര്യനാട് അർത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് മറിഞ്ഞത്. കരയ്ക്ക് അല്‍പംമാത്രം ദൂരെയായി വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടെങ്കിലും അലോഷ്യസ് അവശനായി. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മുതലപ്പൊഴിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരെയാണ് മര്യനാട്. ശക്തമായ തിരമാലയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ, ഇടുക്കിയില്‍ യുവാവ് പുഴയില്‍ വീണ്…

Read More

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യ തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ‘ചിന്തധിര ‘ എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും,കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം; ഒരാളെ കാണാതായി

 മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്.  പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ അഞ്ച് പേര്‍ നീന്തി  രക്ഷപ്പെട്ടു. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം, ശക്തമായ കടലാക്രമണം തുടരുന്നതിനിടെ നാലാഴ്ച മുൻപും മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞിരുന്നു. അപകടത്തിൽ കോസ്റ്റൽ പോലീസ് ബോട്ട് ജീവനക്കാരനുൾപ്പെടെ…

Read More

മലപ്പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി

മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) എന്ന ആളെയാണ് കാണാതായത്. തൂവൽ തീരം അഴിമുഖത്തിന് സമീപം രാവിലെയാണ് സംഭവം ഉണ്ടായത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും. വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിക്കുന്നതായാണ് വിവരം. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍…

Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 3500ൽ അധികം വരുന്ന യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ ഇന്ന് രാത്രിയോടെ കടലിലിറക്കും. എന്നാൽ മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികൾ. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറായി കഴിഞ്ഞു. ഇന്ന്…

Read More

തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി 65 വയസുള്ള ഫ്രാൻസിസ് അൽഫോൺസിന്റെ മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. കരയിൽ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റുനാലു പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ഫ്രാൻസിസിനെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. മത്സ്യ തൊഴിലാളികളും തീരദേശ പോലീസും കോസ്റ്റു ഗാർഡും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും…

Read More