
മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കേരളം ഒന്നാമത്
ദിവസവും മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. വേൾഡ് ഫിഷ്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് മത്സ്യപ്രേമികളെ കുറിച്ചുള്ള സർവേ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ 53.5 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. ഗോവ 36.2 ശതമാനം, പശ്ചിമ ബംഗാള്‍ 21.90 ശതമാനം, മണിപ്പൂര്‍ 19.70 ശതമാനം, അസം 13.10 ശതമാനം, ത്രിപുര 11.50 ശതമാനം എന്നിങ്ങനെയാണ് കൂടുതൽ മത്സ്യ ഉപഭോഗമുള്ള സംസ്ഥാനങ്ങളുടെ…