
കുവൈത്തിൽ മത്സ്യ മാർക്കറ്റിലെ ലേല നടപടികളിൽ ഭേതഗതി വരുത്തി
മത്സ്യ മാർക്കറ്റിൽ ലേല നടപടികളിൽ ഭേദഗതി വരുത്തി കുവൈത്ത്. പുതിയ നിയമമനുസരിച്ച് വ്യക്തികളും സ്ഥാപനങ്ങളും ലേല സൂപ്പർവൈസറിൽ നിന്ന് വിസിറ്റിങ് പാർട്ടിസിപൻ്റ് കാർഡ് വാങ്ങണം. ഒരു വർഷത്തേക്ക് കാലാവധിയുള്ള കാർഡിന് മുപ്പത് ദിനാർ വാർഷിക ഫീസ് ഈടാക്കും. വർഷവും പതിനഞ്ച് ദിനാർ നൽകി കാർഡ് പുതുക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. സ്ഥാപനങ്ങൾ ഓരോ ലേലത്തിനും മുമ്പ് ഇരുപത് ദീനാർ സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകണം. ലേലം അവസാനിച്ചതിന് ശേഷം ഈ തുക റീഫണ്ട് ചെയ്യും. വിൽപന ഡാറ്റ ഉൾപ്പെടുന്ന പ്രതിദിന…