
മത്സ്യ വ്യവസായ മേഖലയിൽ വികസന പദ്ധതികളുമായി ഒമാൻ; രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു
ഒമാനില്‍ മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. മത്സ്യ വ്യവസായ മേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ് മിഡിൽ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്ററും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വിദേശ നിക്ഷേപക കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സെമിനാര്‍. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പുറമെ ബിസിനസ് മേഖലയിലെ പ്രമുഖരും പങ്കെടുത്ത സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്. ഒമാനില്‍ ബോട്ട് നിര്‍മാണ…