മീന്‍ അച്ചാര്‍ വാങ്ങാന്‍ കടയിൽ പോകണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം

മീന്‍ അച്ചാര്‍ വാങ്ങാന്‍ കടയിലൊന്നും പോകേണ്ടതില്ല. നല്ല ടേസ്റ്റുളള മീന്‍ അച്ചാര്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ മീന്‍ – ഒരു കിലോ(ചെറിയ കഷണങ്ങളായി മുറിച്ചത്) ഉപ്പ് – പാകത്തിന് മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ – അഞ്ച് ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ- അരക്കപ്പ് ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് -പത്ത് അല്ലി പച്ചമുളക് – ആറെണ്ണം(കീറിയത്) ഉലുവാ – ഒരു ടീസ്പൂണ്‍ മുളകുപൊടി – മൂന്ന് ടീസ്പൂണ്‍…

Read More

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

മിയ മുസ്‍ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രം​ഗത്ത്. മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുതെന്ന് ഹിമന്ത പറഞ്ഞതായാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ മത്സ്യങ്ങളില്‍ വ്യക്കരോഗത്തിന് കാരണമായേക്കാവുന്ന യൂറിയ അടങ്ങിയിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചു. “മിയ മുസ്‍ലിംകള്‍ മത്സ്യം ഉൽപാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു. അവരുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്. അസമുകാർ അപ്പർ അസമിൽ മത്സ്യം ഉത്പാദിപ്പിക്കേണ്ടതുണ്ട് …” എന്നാണ് ശർമ പറഞ്ഞത്. നാഗോണിലും മോറിഗാവിലും വളർത്തുന്ന…

Read More

മത്തി ചെറിയ മീനല്ല; തീവിലയാണ്, 500ന് അടുത്തെത്തി

കോലഞ്ചേരി മേഖലയിൽ മത്തിയുടെ ചില്ലറ വില ഇന്നലെ കിലോയ്ക്ക് 450 രൂപയായി. തൊട്ടു പിന്നാലെ അയലയുമുണ്ട്, 380. കേര, സ്രാവ്, ചൂര എന്നീ വലിയ മീനുകളോടൊപ്പം കിടപിടിക്കും ചെറിയ മീനുകളുടെ വില. കേര 440, സ്രാവ് 460, ചൂര 380 എന്നിങ്ങനെയാണ് വലിയ മീനുകളുടെ വില. കിളിമീൻ 280, കൊഴുവ 250 എന്നിങ്ങനെയാണ് മലയാളിയുടെ തീൻമേശയിലെ പ്രിയ ചെറുമത്സ്യങ്ങളുടെ വിലനിലവാരം. ഒരാഴ്ച മുമ്പ് 200 രൂപയിൽ താഴെ വിലയുണ്ടായിരുന്നവയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ വില കത്തിക്കയറിയത്….

Read More

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; ഇടപെട്ട് ഹൈക്കോടതി

പെരിയാറിലെ മത്സ്യക്കുരുതിയില്‍ കേരള ഹൈക്കോടതിയുടെ ഇടപെടൽ. പരിശോധനയ്ക്കായി ഹൈക്കോടതി കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ്, ഹൈക്കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂരി, ഹർജിക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി. ഇവർ സംഭവം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് റിപ്പോ‍ർട് നൽകണമെന്നാണ് ഉത്തരവ്. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്….

Read More

പെരിയാറിലെ മത്സ്യക്കുരുതി; കർഷകർക്ക് നഷ്ടപരിഹാരം: ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് കൈമാറും 

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് നാളെ റിപ്പോർട്ട് ആയി നൽകും. ഫോർട്ട്‌ കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട്‌ നൽകും.  മത്സ്യ കർഷകർ, വ്യവസായ ശാലകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് മൊഴിയെടുക്കും. ഇറിഗേഷന്‍, പിസിബി…

Read More

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; പുഴയിൽ രാസമാലിന്യം കലർന്നതായി കണ്ടെത്തൽ

പെരിയാർ മത്സ്യക്കുരുതിയിൽ നിർണായക കണ്ടെത്തൽ. പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ…

Read More

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവം ; കളക്ടറോട് റിപ്പോർട്ട് തേടി മന്ത്രി പി.രാജീവ്

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ്. അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ഫിഷറീസ് മന്ത്രി ഫിഷറീസ് വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിയന്തര റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 150ഓളം മത്സ്യക്കൂടുകളിൽ വിഷജലം നാശം വിതച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. മത്സ്യകർഷകർക്ക് അടിയന്തമായി സമാശ്വാസം എത്തിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ…

Read More

ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന ഫിഷ് കറി മസാല തിരച്ചുവിളിച്ച് സിംഗപ്പൂർ

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂർ അധികൃതർ. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീൻ ഓക്സൈഡ് എന്ന കീടനാശിനി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉത്പന്നം വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സിംഗപ്പൂർ ഫുഡ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 18നാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ എസ്.പി മുത്തയ്യ ആന്റ് സൺസ് പ്രൈവറ്റ്…

Read More

ഇത്തവണ ഹെലികോപ്റ്ററിൽ ഇരുന്ന് കഴിച്ചത് മീൻ അല്ല, ഓറഞ്ച് ; ഇത് അവർക്ക് അസ്വസ്ഥത ഉണ്ടാക്കില്ലെന്ന് തേജസ്വി യാദവ്

ഹെലികോപ്റ്ററിലിരുന്ന് മീന്‍ കഴിക്കുന്ന ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീഡിയോ ബിജെപി വിവാദമാക്കിയതിന് പിന്നാലെ മറുപടിയായി മറ്റൊരു വീഡിയോ കൂടി പങ്കുവച്ച് തേജസ്വി യാദവ്. ഹെലികോപ്റ്ററില്‍ ഓറഞ്ച് കഴിക്കുന്ന വിഡിയോയാണ് തേജസ്വി യാദവ് പങ്കുവച്ചത്. ഇത്തവണ ഹെലികോപ്റ്ററില്‍ ഓറഞ്ച് പാര്‍ട്ടിയാണെന്നും ഈ ഓറഞ്ച് നിറം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കില്ലെന്നും വിഡിയോയില്‍ തേജസ്വി യാദവ് പറയുന്നു. തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം മുന്‍ മന്ത്രി മുകേഷ് സാഹ്നിയുമുണ്ട്. നവരാത്രിയ്ക്ക് മീന്‍ കഴിച്ചുവെന്ന…

Read More

ഇത്തവണ ഹെലികോപ്റ്ററിൽ ഇരുന്ന് കഴിച്ചത് മീൻ അല്ല, ഓറഞ്ച് ; ഇത് അവർക്ക് അസ്വസ്ഥത ഉണ്ടാക്കില്ലെന്ന് തേജസ്വി യാദവ്

ഹെലികോപ്റ്ററിലിരുന്ന് മീന്‍ കഴിക്കുന്ന ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീഡിയോ ബിജെപി വിവാദമാക്കിയതിന് പിന്നാലെ മറുപടിയായി മറ്റൊരു വീഡിയോ കൂടി പങ്കുവച്ച് തേജസ്വി യാദവ്. ഹെലികോപ്റ്ററില്‍ ഓറഞ്ച് കഴിക്കുന്ന വിഡിയോയാണ് തേജസ്വി യാദവ് പങ്കുവച്ചത്. ഇത്തവണ ഹെലികോപ്റ്ററില്‍ ഓറഞ്ച് പാര്‍ട്ടിയാണെന്നും ഈ ഓറഞ്ച് നിറം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കില്ലെന്നും വിഡിയോയില്‍ തേജസ്വി യാദവ് പറയുന്നു. തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം മുന്‍ മന്ത്രി മുകേഷ് സാഹ്നിയുമുണ്ട്. നവരാത്രിയ്ക്ക് മീന്‍ കഴിച്ചുവെന്ന…

Read More