
കണ്ണിന്റെ അടയാളങ്ങളെ സംസാരമാക്കി മാറ്റുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചു
ലളിതമായ കണ്ണ് അടയാളങ്ങൾ ഉപയോഗിച്ച് സംസാര വൈകല്യമുള്ളവരെ ആശയവിനിമയം നടത്താൻ പ്രാപ്‌തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി (HuT) ലാബിലെ ഗവേഷകർ. നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിൽ കാമറ, ഡിസ്‌പ്ലേ, സ്പീക്കർ, കൺട്രോളർ, ഒരു തവണ ചാർജ് ചെയ്താൽ ആറ് മണിക്കൂർ ഉപയോഗിക്കാവുന്ന റീചാർജാബിൾ ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ശരണി എന്ന കസ്റ്റമൈസ് ചെയ്ത AI അൽഗോരിതം മുഖേന ഉപയോക്താവിന്റെ കണ്ണ് അടയാളം കാമറ തിരിച്ചറിയുന്നു, അത് അക്ഷരമാലയായോ വാക്കോ…