നായകൻ ഷൈൻ ടോം ചാക്കോ, നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും: ‘നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ.എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നിമ്രോദ്’. ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന ടാക് ലൈനിലുള്ള പോസ്റ്ററിൽ പോലീസ് വേഷത്തിലുള്ള ഷൈനിനെയാണ് കാണുന്നത്. സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. തീർത്തും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് കെ.എം. പ്രതീഷാണ്. നാല് സ്ത്രീകഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദിവ്യാപിള്ള,…

Read More

മോണിക്ക: ഒരു എഐ സ്‌റ്റോറി, ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടുന്നു

‘മോണിക്ക: ഒരു എ ഐ സ്‌റ്റോറി’ മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (A I) പ്രമേയമായുള്ള ചിത്രമാണ്. ഇന്ത്യയുടെ AI സംബന്ധമായ ഔദ്യോഗിക വെബ്‌സൈറ്റില്‍ (Indiaai.gov.in) സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചരിത്രത്തിന്റെ ഭാഗമായി ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ A I പ്രോജക്റ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍, ഇവന്റുകള്‍, എന്നിവ ലഭ്യമാകുന്ന ഈ വെബ്‌സൈറ്റില്‍ മോണിക്ക: ഒരു എ ഐ സ്‌റ്റോറി യെകുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ‘മോണിക്ക: ഒരു A I സ്‌റ്റോറി എന്ന…

Read More

ലോൺ ആപ്പുകൾ; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം

ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം ചേർന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസൻ്റേഷനും നടന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടന്നു. ആദ്യ ഘട്ട യോഗമാണ് നടന്നതെന്ന് ഐ ടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തില്‍ ലോണ്‍ ആപ്പിന്‍റെ ചതിക്കെണിയില്‍ പെട്ട് ജീവനൊടുക്കിയവരുടെ വാര്‍ത്തകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. തുടര്‍ന്ന് കടുത്ത…

Read More

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ പുറംകടലിലെത്തി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരതെത്തി. വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ഇന്ന് രാവിലെയോടെയാണ് പുറംകടലിലെത്തിയത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് കപ്പല്‍ എത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ-15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പൽ, 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്നുകൾ ഇറക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം…

Read More

എയർ ഇന്ത്യ വിമാനങ്ങൾ പുതിയ ലുക്കിൽ; ചിത്രങ്ങൾ പുറത്ത്

 പുതിയ ‘ലുക്കിൽ’ എയർ ഇന്ത്യ വിമാനങ്ങൾ.  ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ എയർ ഇന്ത്യ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത് വിമാനം ഇന്ത്യയിലെത്തും. Here’s the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming…

Read More

രണ്ടാം വന്ദേഭാരത്; ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക.  തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത്…

Read More

വിഴിഞ്ഞത്ത് ആദ്യകപ്പല്‍ എത്തുക ഒക്‌ടോബര്‍ 15 ന്, തമിഴ്‌നാടുമായി ചര്‍ച്ച നടത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15-ന് വൈകിട്ട് മൂന്നു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുംദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തീയതിയായ ഒക്ടോബര്‍ നാലില്‍ മാറ്റം വന്നത്. 13നോ 14നാ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകള്‍…

Read More

ഫാമിലി എന്‍റര്‍ടെയ്നര്‍ ‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍,…

Read More

” ലൗലി “: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ലൗലി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അപ്പൻ ഫെയിം രാധിക, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഫെയിം അശ്വതി മനോഹരൻ,ആഷ്‌ലി,അരുൺ, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നേനി എന്റർടൈൻമെന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന്…

Read More

“ഒരു വട്ടംകൂടി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ഒരുവട്ടം കൂടി ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, അജ്മൽ അമീർ, ശെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,മനോജ് നന്ദം,സിബി തോമസ്സ്തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു. ത്രീ ബെൽസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ…

Read More