“കോപ് അങ്കിൾ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാനൊരുങ്ങി ധ്യാൻ ശ്രീനിവാസനും കൂട്ടരും. ചിരിയുടെ പെരുന്നാള്‍ തീർത്ത ഒട്ടേറെ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതുപുത്തൻ എൻട്രിയായെത്തുന്ന ധ്യാൻ ശ്രീനിവാസന്റെ ‘കോപ് അങ്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് (മിന്നൽ മുരളി ഫെയിം) സൈജു കുറുപ്പ്, ശ്രിത ശിവദാസ് അജു വർഗ്ഗീസ് ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക തുടങ്ങിയവർ വേനൽക്കാലത്ത് ചിരിയുടെ പെരുന്നാള്‍ തീർക്കാൻ എത്തുകയാണ് ഈ ചിത്രത്തിലൂടെ. അടിമുടി ഒരു…

Read More

എൻഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ 6 എപ്ലസ് മണ്ഡലങ്ങളുള്‍പ്പടെ 8 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകള്‍ക്കായി ഇന്ന് ദില്ലിയിലെത്തും….

Read More

അധ്യാപകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സവാദിന്റെ ഡിഎൻഎ പരിശോധിക്കാൻ എൻഐഎ

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം.  കേസിൽ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡിൽ വിട്ടത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും എൻ ഐ എ വ്യക്തമാക്കി. 2010 ജൂലൈ…

Read More

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 വിജയകരം

127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4ഓടെ വിജകരമായി പൂർത്തിയായി. അഞ്ചു വർഷം ഇവിടെ തുടർന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും…

Read More

മെറിലാൻഡ് സിനിമാസിന്റെ ‘വർഷങ്ങൾക്കു ശേഷം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി കരൺ ജോഹർ

വിനീത് ശ്രീനിവാസൻ സംവിധാനവും മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിക്കുന്ന പുതിയ ചിത്രം ‘വർഷങ്ങൾക്കു ശേഷം അന്നൗൺസ് ചെയ്തു’. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാൻ ശ്രീനിവാസന്റെ ജന്മദിനത്തിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മനോഹരമായ ഒരു സമ്മാനം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. ‘വർഷങ്ങൾക്കു ശേഷം’ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ധ്യാനിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി…

Read More

ഷെയ്ഖ് ഹസൻ ഖാൻ മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളി; അഭിനന്ദിച്ച് മുഖ്യമന്ത്രി

അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ അദ്യമലയാളിയായി പത്തനംതിട്ട സ്വദേശി  ഷെയ്ഖ് ഹസ്സൻ ഖാന്‍. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഷെയ്ഖ് ഹസ്സൻ.   അദ്ദേഹത്തിന്റെ നേട്ടം കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ  ഏഴു വൻകരകളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസ്സൻ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ  കൊടുമുടിയാണ് മൗണ്ട് വിൻസൺ. ക്ലേശകരമായ പർവ്വതാരോഹണ ദൗത്യത്തിൽ…

Read More

പിന്നില്‍ ആരെന്ന് കണ്ടെത്തും; പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ചയിൽ പ്രധാനമന്ത്രി

പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്‌സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും,” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനേക്കുറിച്ച് വാദപ്രതിവാദങ്ങളുടെ ആവശ്യമില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാവീഴ്ചയിൽ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

Read More

പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി

മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.’ഈ വഴിയിൽ പുലരി പൂക്കുന്നിതാ’ എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികൾ എഴുതിയ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അഖിൽ രാജ് ആണ്. ചിത്രം ഡിസംബർ 15ന് തിയേറ്റർ റിലീസിന് എത്തും. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ…

Read More

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി കോട്ടയം രമേഷും രാഹുൽ മാധവും; ”പാളയം പി.സി” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കി നിർമ്മിച്ച്, കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാളയം പി.സി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. നിർമ്മാതാവ് ഡോ.സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. ത്രില്ലർ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും…

Read More

കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’; ആദ്യ ഗാനം റിലീസായി

കൃഷ്‌ണ ശങ്കറും, സുധി കോപ്പയും, കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’; ആദ്യ ഗാനം റിലീസായി.ഷാൻ റഹ്മാൻ്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത് കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രമാണ് ‘പട്ടാപ്പകൽ’. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഷാൻ റഹ്മാൻ്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റ് ആലപിച്ച പഞ്ചവർണ്ണ കിളിയേ എന്ന് തുടങ്ങുന്ന ഗാനമാണ്…

Read More