പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പി ചിദംബരം

ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ  നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.  ‘യാതൊരു സംശയവും വേണ്ട,…

Read More

കേരളത്തിൽ യുഡിഎഫ് 20 സീറ്റിലും വിജയിക്കും; ‘ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വമ്പിച്ച ജയം നേടും’: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴെന്നും ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകും. അതിനാലാണ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്ത് വൻ ഭൂരിപക്ഷത്തിലേക്ക് ഇന്ത്യ മുന്നണിയെ വളർത്തുന്നത്. മുന്നണി ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. എന്‍ഡിഎ 400 സീറ്റ് നേടും എന്നത് കള്ള പ്രചാരണം. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ യുഡിഎഫ്…

Read More

നാടാണ് നമ്മുടെ ടീം; വോട്ട് ചെയ്യുമ്പോള്‍ നാടിന് വേണ്ടി കളിക്കുന്നതിന് തുല്യമാണ്: സഞ്ജു

ലോക്‌സഭ തെര‍ഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ കന്നി വോട്ടര്‍മാരെ പ്രചോദിപ്പിച്ച് ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ് എന്ന് പറഞ്ഞ സഞ്ജു ആദ്യമായി പോളിംഗ് ബൂത്തിലെത്തുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.  ‘ഹായ് ഞാന്‍ സഞ്ജു സാംസണ്‍…തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം, ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ്. നാടിനെ നയിക്കാന്‍ കഴിവും അറിവുമുള്ളവരെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരം പാഴാക്കരുത്….

Read More

എഐ സൗന്ദര്യ റാണിമാരെ കണ്ടെത്താന്‍ ‘മിസ് എഐ’ മത്സരം; സമ്മാനം 4.1 ലക്ഷം രൂപ

ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ട്‌സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിക്കുക. ഏപ്രില്‍ 14 നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍…

Read More

”പ്യാർ” “വൈ നോട്ട് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്ന  ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകരായ  സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ “പ്യാർ” എന്ന പേരിലും ഇംഗ്ലീഷിൽ ”  Why Knot” എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്,  പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ്…

Read More

കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ഇന്ന് പരീക്ഷണയോട്ടം

കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണാന്‍കൂടി ലക്ഷ്യമിട്ടാണിത്. ബുധനാഴ്ചരാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും….

Read More

ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ…

Read More

യുഎസിൽ പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് ആശുപത്രി വിട്ടു

പന്നിവൃക്ക സ്വീകരിച്ച് 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യൂസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് പന്നിവൃക്ക സ്വീകരിച്ചത്. മസാചുസെറ്റ്സിലെ ജനറൽ ആശുപത്രിയിലായിരുന്നു നിർണായകമായ മാറ്റിവെക്കൽ ശസ്ത്രക്രിയ. മാര്‍ച്ച് 16നായിരുന്നു ശസ്ത്രക്രിയ. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകൾ കഴിച്ച് റിച്ചാർഡ് സ്ലേമാൻ ഇത്രയും ദിവസം വിശ്രമിക്കുകയായിരുന്നു.  മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്…

Read More

ഇ.ഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ചുമതലകൾ തുടർന്ന് കേജ്‌രിവാൾ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ‌കേജ്‌രിവാൾ ഉത്തരവിറക്കിയിരിക്കുന്നത്.  രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവിൽ എഎപിയെ മുന്നിൽ നിന്ന് നയിക്കുന്ന ഡൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്‌രിവാൾ ഇറക്കിയിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച രാത്രിയാണ് കേജ‌്‌രിവാൾ അറസ്റ്റിലായത്.  തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച കേജ്‌രിവാൾ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ…

Read More

ലോട്ടറി ഒന്നാം സമ്മാന തുക ഒരു കോടിയാക്കും; ലോട്ടറി വകുപ്പ് ശുപാർശ

സംസ്ഥാനത്ത് വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്. കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ റംസാന് ശേഷം തീരുമാനമുണ്ടായേക്കും. വില്പന കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് നീക്കം. നിലവിൽ ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന്…

Read More