
ആദ്യപാദത്തിൽ 52.6 കോടി ദിര്‍ഹം ലാഭം നേടി ഇത്തിഹാദ് എയര്‍വേസ്
2024ലെ ആദ്യപാദത്തില്‍ 52.6 കോടി ദിര്‍ഹമിന്റെ ലാഭം നേടിയതായി ഇത്തിഹാദ് എയര്‍വേസ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5.9 കോടി ദിര്‍ഹം മാത്രമായിരുന്നു കമ്പനിയുടെ ലാഭം. ഇത്തവണ 791 ശതമാനത്തിന്റെ വര്‍ധനയാണ് ലാഭത്തില്‍ കൈവരിച്ചതെന്ന് ഇത്തിഹാദ് എയര്‍വേസ് വ്യക്തമാക്കി. 2023നെ അപേക്ഷിച്ച് 2024ല്‍ മൊത്ത വരുമാനത്തില്‍ 98.7 കോടി ദിര്‍ഹമിന്റെ വര്‍ധനയും രേഖപ്പെടുത്തി. 2023 ആദ്യപാദത്തില്‍ 475.2 കോടി ദിര്‍ഹമായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. 2024 ആദ്യപാദത്തില്‍ ഇത് 573.9 കോടി ദിര്‍ഹമായി ഉയര്‍ന്നു. 2023നെ അപേക്ഷിച്ച് യാത്രക്കാരുടെ…