
കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഹൈദരാബാദിൽ; തെലങ്കാന തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്
കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16ന് ഹൈദരാബാദിൽ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സെപ്തംബർ 17ന് ഡിസിസി പ്രസിഡന്റുമാരുൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ യോഗം നടക്കും. യോഗത്തിന് ശേഷം മഹാറാലിയും സംഘടിപ്പിക്കും. റാലിയിൽ വെച്ച് തെലങ്കാന തിരഞ്ഞെടുപ്പിനുള്ള അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. സെപ്തംബർ ഏഴിന് ഭാരത് ജോഡോ തുടങ്ങി ഒരു വർഷം തികയുകയാണ്. ആ ദിവസം കോൺഗ്രസിന് തന്നെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവും…