
യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യത്തിന് മൂന്നു വയസ്സ്
യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യ പേടകമായ ഹോപ് പ്രോബിൻറെ (അൽ അമൽ) വിജയയാത്രക്ക് മൂന്നു വയസ്സ്. 2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ് വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയത്. ശാസ്ത്രജ്ഞന്മാർ 50 ശതമാനം വിജയസാധ്യത കൽപിച്ച ഹോപ് ലക്ഷ്യത്തിലെത്തിയതോടെ ചൊവ്വയിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറി. ആദ്യശ്രമത്തിൽതന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യമെന്ന പകിട്ടോടെയാണ് അറബ് ലോകത്തിൻറെ വിജയപ്രതീകമായി ഹോപ് ഭ്രമണപഥത്തിലെത്തിയത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ നിർമിച്ച ഹോപ് 2020 ജൂലൈ 20നാണ്…