‘തങ്കമണി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

തങ്കമണി സംഭവത്തിന്റെ വാർഷിക ദിനത്തിൽ ‘ തങ്കമണി’സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ ‘തങ്കമണി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്. ജനപ്രിയ നായകൻ ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര ചിത്രത്തിലുണ്ട്….

Read More

”കാൺമാനില്ല ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ഒ കെ രവിശങ്കർ,രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാർ നിർവ്വഹിക്കുന്നു. സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ, ഉടൻ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഒൻപതിന് തിരുവനന്തപുരം ഏരീസ് കോംപ്ലക്സിൽ ഉണ്ടായിരിക്കുന്നതാണ്.

Read More

മാല പാര്‍വ്വതി, മനോജ് കെ യു എന്നിവര്‍ ഒന്നിക്കുന്ന “ഉയിര്‍’; ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി

നിരവധി മാസ്സ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഉയിര്‍’. മാല പാര്‍വ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി. നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ്…

Read More

” ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962”. ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ഉര്‍വ്വശി,ഇന്ദ്രന്‍സ്, സനുഷ,സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ”ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962” എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വിജയരാഘവൻ,ജോണി ആന്റണി,ടി ജി രവി,ജയൻ ചേർത്തല,ശിവജി ഗുരുവായൂർ,കലാഭവൻ ഹനീഫ്,സജിൻ,ഹരിലാൽ പി ആർ,ജോഷി മേടയിൽ,വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്,പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ, അൽത്താഫ്,ജെയ്, രാമു മംഗലപ്പള്ളി,  ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ,നിഷാ സാരംഗ്,സുജാത തൃശ്ശൂർ,സ്നേഹ ബാബു ,നിത ചേർത്തല,ശ്രീരമ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്ടര്‍…

Read More

സർവൈവൽ ത്രില്ലർമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ്സായി

കന്നട നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്‌സ് ടു ഫെയ്‌സ്, പുതുമുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’.റിയാസ് ഖാൻ, മഹേഷ്, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ ),…

Read More

രാജസേനൻ ചിത്രം’ ‘ഞാനും പിന്നൊരു ഞാനും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജും, ഇന്ദ്രജിത്തും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു,…

Read More

മലയാളത്തിലെ ആദ്യ സോംബി സിനിമ എക്‌സ്‌പെരിമെന്റ് 5 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നമോ പിക്‌ച്ചേര്‍സുമായി സഹകരിച്ച് എസ്‌തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് താനത്ത് നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യ സോംബി സിനിമ ”എക്‌സ്‌പെരിമെന്റ് ഫൈവ് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മെല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാഗര്‍ നിര്‍വഹിക്കുന്നു. സ്ഫടികം ജോര്‍ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബികാ മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ തുടങ്ങിയവര്‍ മറ്റു…

Read More