
രാജ്യത്ത് പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ 3 കോടി വീടുകൾ; മന്ത്രിസഭാ യോഗത്തിന്റെ ആദ്യ തീരുമാനം
രാജ്യത്ത് പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ 3 കോടി വീടുകൾ കൂടി നിർമിക്കാൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇതുവരെ 4.21 കോടി വീടുകളാണ് നിർമിച്ചത്. ശുചിമുറികൾ, വൈദ്യുതി, എൽപിജി കണക്ഷൻ, ശുദ്ധജല പൈപ്പുകൾ എന്നിവയെല്ലാം ഇതിലുണ്ടാവും. അർഹരായ കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നതിനാലാണ് 3 കോടി വീടുകൾ കൂടി നിർമിക്കുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകൾ ഏതെന്നു നിശ്ചയിക്കുന്നതിനു മുൻപായിരുന്നു മന്ത്രിസഭാ…