
കർണാടകത്തിൽ ആദ്യ ബജറ്റ് അവതരിപ്പിച്ച് കോൺഗ്രസ്; പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് മുൻതൂക്കം
കർണാടക കോൺഗ്രസ് സർക്കാരിന്റെ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ സിദ്ധരാമയ്യ അവതരിപ്പിച്ചത്. കോൺഗ്രസ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്ന കാര്യങ്ങൾക്കാണ് ബജറ്റിൽ മുൻതൂക്കം. എക്സൈസ് തീരുവയിൽ 20 ശതമാനത്തിന്റെ വർദ്ധനയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പെടെ ഉള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യ വില കുറവാണെന്ന് അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തിൽ…