
ശൈഖ അസ്മ ഇനി ഗ്രാഡ്സ്ലാം കൊടുമുടിയിൽ
ഭൂമിയുടെ രണ്ടറ്റങ്ങളായ ഉത്തര-ദക്ഷിണ ധ്രുവങ്ങളും, ആകാശത്തോളം ഉയരെ തലയുയർത്തി നിൽക്കുന്ന ഏഴ് കൊടുമുടികളും കീഴടക്കി സാഹസിക പ്രേമികളുടെ ഏറ്റവും വലിയ നേട്ടമായ ‘എക്സ്പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’ സ്വന്തമാക്കി ഖത്തറിന്റെ പർവതാരോഹക ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി. പര്‍വതാരോഹകരുടെ ഗ്രാന്റ് സ്ലാം പൂര്‍ത്തിയാക്കുന്ന ആദ്യ അറബ് വനിതയെന്ന റെക്കോർഡുമായാണ് ശൈഖ അസ്മ പാപുവ ന്യൂ ഗിനിയയിലെ പുനാക് ജയ എന്നറിയപ്പെടുന്ന കാസ്റ്റൻസ് പിരമിഡ് കൊടുമുടിയും കാൽചുവട്ടിലാക്കിയത്. ഈ നേട്ടം കൊയ്യുന്ന ആദ്യ അറബ് വനിതയെന്ന ബഹുമതിക്കൊപ്പം, ‘എക്സ്പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’…