
ഓണവും ക്രിസ്തുമസും പോലെ പെരുന്നാള്‍ എല്ലാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?: ഫിറോസ് ഖാൻ
ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാള്‍ എല്ലാ മതസ്ഥരും ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്ന് നടൻ ഫോറോസ് ഖാൻ. ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം ചോദിച്ചത്. സിനിമയിലും സീരിയലിലും മതം ഉണ്ടെന്നും ഈ മതക്കാരനാണെന്ന് താനെന്നു അറിഞ്ഞതുകൊണ്ട് തന്നെ വിളിക്കാത്ത ഒരു സംവിധായകനുണ്ടെന്നും ഫിറോസ് പറയുന്നു. താരത്തിന്റെ വാക്കുകൾ ‘എല്ലാ ഉത്സവങ്ങളും ഞാൻ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്തുമസ് എല്ലാം ഞാൻ ആഘോഷിക്കുന്നു. ഒരുവിധം എല്ലാ മുസ്ലീങ്ങളും ഇത് രണ്ടും ആഘോഷിക്കാറുണ്ട്. പക്ഷെ, ഞാനെപ്പോഴും ആലോചിക്കും, പെരുന്നാള് വേറെ ആരും ആഘോഷിക്കുന്നില്ല….