ആലത്തൂരിലെ ബാറിൽ വെടിവയ്പ്പ്; മാനേജർക്ക് പരിക്ക്

പാലക്കാട് ആലത്തൂരിലെ ബാറിലുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് ഗുരുതര പരിക്ക്. കാവശേരിയിലുള്ള ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആറുമാസം മുൻപ് തുറന്ന ബാറിലാണ് അക്രമസംഭവങ്ങളുണ്ടായത്. ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജറുമായുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. ബാറിലെ സർവീസ് മോശമാണെന്ന് പറഞ്ഞായിരുന്നു വാക്കുതർക്കമുണ്ടായത്. തുടർന്നിത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാറിലെ മാനേജരായ രഘുനന്ദനാണ് വെടിയേറ്റത്. എയർ പിസ്റ്റളാണ് അക്രമികൾ ഉപയോഗിച്ചത്. പിന്നാലെ ബാറിലെ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അക്രമം നടത്തിയ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണ്. പ്രതികളെ…

Read More

പൂഞ്ചിൽ വീണ്ടും സൈനിക വാഹനത്തിന് നേരെ വെടിവെയ്പ്പ്

പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരരുടെ വെടിവെപ്പ്. ഇന്ന് വൈകുന്നേരമാണ് ആക്രമണമുണ്ടായത്. കമാൻഡിംഗ് ഓഫീസറുടെ വാഹനത്തിന് കേടുപാടുണ്ടായി. ഭീകരാക്രമണമുണ്ടായതിന് പിന്നാലെ തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു. 

Read More

തൃശൂർ സ്കൂൾ വെടിവെപ്പ്: 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചാണ് അതിക്രമെന്ന് സ്ഥിരീകരണം

തൃശൂരിൽ സ്കൂളിൽ ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചാണ് യുവാവ് വെടിവയ്പ് നടത്തിയത് സ്ഥിരീകരിച്ചു. 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ 177 മുളയം സ്വദേശി ജഗൻ സെപ്തംബർ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി. നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതൽ ഇയാൾ  മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കൾ പറയുന്നത്. സ്കൂളിൽ…

Read More

സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്തു; പൂർവവിദ്യാർഥി പിടിയിൽ

തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിൽ വെടിവയ്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്‌കൂൾ ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.  ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. എയർഗൺ ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിദ്യാർത്ഥികളുടെ സൈക്കിൾ പാർക്ക് ചെയ്ത സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് ജഗൻ അദ്ധ്യാപകരുടെ റൂമിലെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്….

Read More

കണ്ണൂർ അയ്യൻകുന്നിലെ വെടിവെപ്പ്; മാവോയിസ്റ്റുകൾക്ക് പരുക്കേറ്റു, ആയുധങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ മാവോയിസ്റ്റുകൾക്ക് പരുക്കേറ്റെന്ന് ഡിഐ ജി പുട്ട വിമലാദിത്യ. പരുക്കേറ്റവരുമായി മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടു. എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തതയില്ല. രണ്ട് തോക്കുകൾ പിടിച്ചെടുത്തുവെന്നും വനത്തിൽ തെരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായിഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെപ്പിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന്…

Read More

വളർത്തുനായ്ക്കൾ റോഡിൽ എറ്റുമുട്ടി;തർക്കം, വെടിവയ്പ്പ്, രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

വളര്‍ത്തുനായ്ക്കള്‍ പരസ്‍പരം ഏറ്റുമുട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് വെടിവെപ്പിലും രണ്ട് പേരുടെ മരണത്തിലും. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന രാജ്പാല്‍ സിങ് രജാവത്ത് എന്നായാളാണ് തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ കയറി നിന്ന് അയല്‍വാസികള്‍ക്ക് നേരെ വെടിവെച്ചത്. വെടിയേറ്റ് രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാങ്ക് ബറോഡയുടെ പ്രാദേശിക ശാഖയില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന രാജ്പാല്‍ സിങിന് ലൈസന്‍സുള്ള തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി…

Read More

മണിപ്പൂരിൽ സംഘർഷം തുടരുന്നു; വിവിധ ഇടങ്ങളിൽ വെടിവയ്പ്പ്

മണിപ്പൂരിൽ തുടരുന്ന കലാപം ശമിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് തുടരുമ്പോഴും വിവിധ ഇടങ്ങളിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്.ഇന്നലെ അഞ്ചിടങ്ങളിലാണ് വെടിവെപ്പ് നടന്നത് . എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് മണിപ്പൂർ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ‍ഞ്ഞു. അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ്തെയ് സംഘടന രം​ഗത്തെത്തി. മണിപ്പൂരിനെ…

Read More

ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്; സംഭവത്തിൽ ഒരു സ്ത്രീക്ക് വെടിയേറ്റു

ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആൾ നാലു റൗണ്ട് വെടിയുതിർത്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിൽ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ഡൽഹിയിലെ ദ്വാരകയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവം. അഭിഭാഷക വേഷം ചമഞ്ഞാണ്…

Read More

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 4.35-നാണ് വെടിവെപ്പുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈനിക കേന്ദ്രം സീൽ ചെയ്തു. സംഭവം ഒരു ഭീകരാക്രമണം അല്ലെന്നും പുറത്തുനിന്ന് ആരുംഅകത്ത് നുഴഞ്ഞുകയറിയിട്ടില്ലെന്നുമാണ് പഞ്ചാബ് പോലീസ് നൽകുന്ന വിവരം. അകത്തുതന്നെ ഉണ്ടായ ആഭ്യന്തരപ്രശ്നം മൂലം ഉണ്ടായ വെടിവെപ്പാകാമെന്നാണ് സൂചന. സംഭവത്തിൽ ഒരാൾ പിടിയിലായതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സൈന്യത്തിന്റെ ദ്രുതകർമ്മസേന സംഭവസ്ഥലത്തുണ്ട്. പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണ്. അതിർത്തി സംസ്ഥാനം എന്ന നിലയിൽ പഞ്ചാബിലെ എല്ലാ സൈനിക…

Read More