തിരുവനന്തപുരത്ത് യുവതിയെ വനിതാ ഡോക്ടർ വെടിവെച്ച കേസ്: മുറിയിൽനിന്ന് തോക്ക് കണ്ടെടുത്തു

യുവതിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറെ ചൊവ്വാഴ്ച പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുത്തു. വെടിവെക്കാൻ ഡോക്ടർ ഉപയോഗിച്ച എയർ പിസ്റ്റൾ മുറിയിൽനിന്നു കണ്ടെടുത്തു. അഞ്ചാംനിലയിലെ ടി-2 (രണ്ടാം ടവർ) 502-ാം നമ്പർ മുറിയിൽ 11 മണിയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു. ഓൺലൈനിൽ വാങ്ങിപ്പോൾ ലഭിച്ച ചെറിയ പെട്ടിയിലായിരുന്നു തൊണ്ടിമുതലായ എയർ പിസ്റ്റൾ സൂക്ഷിച്ചിരുന്നത്. ഒപ്പം കുറച്ച് തിരകളും ഉണ്ടായിരുന്നു. തിരകൾ ലോഡുചെയ്ത് ഉപയോഗിക്കാൻ തയ്യാറെടുത്ത രീതിയും ഡോക്ടർ പോലീസിന്…

Read More