
പാക്കിസ്ഥാനിൽ വാഹന വ്യൂഹത്തിനെതിരായ വെടിവെയ്പ്; 80 ലേറെ പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള വിഭാഗീയ ആക്രമത്തിൽ കൊല്ലപ്പെട്ടത് 80 ലേറെ പേർ. ഏഴ് ദിവസം നീണ്ട അക്രമം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്നാണ് പാക് അധികൃതർ വിശദമാക്കുന്നത്. അഫ്ഗാൻ അതിർത്തി മേഖലയിലുണ്ടായ ഖുറാമിലുണ്ടായ സംഘർഷത്തിൽ 156ലേറെ പേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഖലയിൽ അക്രമം ആരംഭിച്ചത്. പൊലീസ് സംരക്ഷണയിൽ നീങ്ങിയ ഷിയ വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പിൽ 40 ലേറെ…