ചെന്നൈയിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു

ചെന്നൈ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

Read More

ഉത്തർപ്രദേശിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു, അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സ്‌ഫോടനം നടന്നത്. ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി. പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More