വടക്കൻ ഇസ്രായേലിലേയ്ക്ക് 165 റോക്കറ്റുകൾ വർഷിച്ച് ഹിസ്ബുല്ല; ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്

ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാാഹനങ്ങളും കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.  ഗലീലിയെ ലക്ഷ്യമിട്ട് 50 റോക്കറ്റുകളാണ് എത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. ഇവയിൽ ചിലതിനെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എന്നാൽ, നിരവധി റോക്കറ്റുകളാണ് കാർമിയൽ മേഖലയിൽ പതിച്ചത്….

Read More

‘മാന്യമായി വസ്‌ത്രം ധരിക്കണം, ഇല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; യുവതിക്കെതിരെ മോശം കമന്റ്, ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു

ബംഗളൂരുവിൽ മര്യാദയ്‌ക്ക് വസ്‌ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എത്തിയോസ് സർവീസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ, യുവാവിന്റെ ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ‘ഭാര്യയോട് മാന്യമായി വസ്‌ത്രം ധരിക്കാൻ പറയണം. പ്രത്യേകിച്ച് കർണാടകയിൽ. അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് വീഴാൻ സാധ്യതയുണ്ട് ‘, എന്നാണ് നികിത് ഷെട്ടി അയച്ച സന്ദേശം….

Read More

ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണം; രണ്ടുകപ്പലുകൾക്ക് നേരെയാണ് . ആക്രമണം

ചെങ്കടലിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഹൂതി വിമതർ. യുഎസിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലുൾപ്പടെ രണ്ടുകപ്പലുകൾക്ക് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്.  ഫെബ്രുവരി ആറിന് പുലർച്ചെ 1.45നും വൈകീട്ട് 4.30നും (അറേബ്യൻ സമയം) ഇടയിൽ യെമനിലെ ഹൂതികേന്ദ്രങ്ങളിൽ നിന്ന് ആറ് ബാലിസ്റ്റിക് മിസൈലുകൾ കപ്പലുകൾക്ക് നേരെ തൊടുത്തുവെന്ന് യുഎസ് സൈന്യം ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതിയും രംഗത്ത് വന്നിട്ടുണ്ട്.  പുലർച്ചെ 3.20നാണ് എംവി സ്റ്റാർ നസിയ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന് നിസ്സാര കേടുപാടുകൾ പറ്റി. ആളപായമില്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയും…

Read More

നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ

നൂറുകണക്കിന് ഹാർഡ് വെയർ, വോയ്സ് അസിസ്റ്റന്റ്, എൻജിനീയറിങ് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ആറു ശതമാനം ജീവനക്കാരെ (12,000 പേർ) ഒഴിവാക്കുമെന്ന് ഒരു വർഷം മുമ്പ് കമ്പനി വ്യക്തമാക്കിയിരുന്നു. ലോകത്തിലെ വിവിധ വൻകിട ടെക് കമ്പനികൾ കഴിഞ്ഞ വർഷം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 20,000 പേരെയാണ് ഒഴിവാക്കിയത്. ഈയാഴ്ച ആമസോൺ പ്രൈം വിഡിയോ, സ്റ്റുഡിയോ യൂനിറ്റുകളിലെ നൂറുകണക്കിന് ജോലിക്കാരെ ഒഴിവാക്കി. ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായ ട്വിച്ചിൽനിന്ന് 500 ജീവനക്കാരെ ഒഴിവാക്കുമെന്ന്…

Read More

ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ക്യാമറാമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കി. പിന്നാലെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായി കാട്ടി വേണു പോലീസിൽ പരാതി നൽകി. തൃശ്ശൂരിൽ ഒരുമാസമായി സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതൽ സംവിധായകനായ ജോജുവും വേണുവും കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവൻ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ വേണുവിനെതിരേ ഉയർന്നു. കഴിഞ്ഞ ദിവസം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചിത്രീകരണത്തിനിടെ ജോജുവും വേണുവും തമ്മിൽ പരസ്യമായി വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയുടെ…

Read More

കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി; 2 മരണം

കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി 2 മരണം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. പാനൂർ പാറാട് സ്വദേശി അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചതെന്ന് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചതെന്ന് കരുതുന്നു. ഇന്നലെ രാത്രി ഒമ്പതോടെ തലശ്ശേരി കൂത്തുപറമ്പ് റോഡിൽ ആറാം മൈൽ ആണിക്കാംപൊയിൽ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടം. തലശ്ശേരിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ…

Read More

വീട്ടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; 53കാരൻ പിടിയില്‍

മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 53കാരൻ പിടിയില്‍. വര്‍ക്കല ഇടവ ഒടയംമുക്ക് സ്വദേശി ഷാക്കുട്ടിയെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഷാക്കുട്ടിയുടെ അമ്മ റുക്കിയ ബീവിയുടെ താമസിക്കുന്ന ഇടവ ഓടയംമുക്കിലെ വീട്ടില്‍ പെട്രോള്‍ നിറച്ച്‌ തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തുകയായിരുന്നു. ഈ സമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്‌ബിൻ, മുഹമ്മദ് ജിബിൻ എന്നിവരുമാണ്…

Read More

ജപ്പാനോടേറ്റ നാണം കെട്ട തോൽവി; ജർമനിയുടെ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കി

ലോകകപ്പ് സൌഹൃദ മത്സരത്തിൽ ജപ്പാനോട് ഏറ്റ കനത്ത തോൽവിയെ തുടർന്ന് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷൻ.ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്വന്തം കാണികള്‍ക്ക് മുന്നിലും ജപ്പാനോട് നാണംകെട്ടതോടെയാണ് കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ പരിശീലക സ്ഥാനം തെറിച്ചത്. 1926ല്‍ മുഖ്യ പരിശീലകന്‍ എന്ന സ്ഥാനം രൂപീകരിച്ചതിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുന്ന ആദ്യ കോച്ചാണ് ഫ്‌ളിക്ക്. 2021ല്‍ സ്ഥാനം ഒഴിഞ്ഞ യോക്വിം ലോയ്ക്ക് പകരം ചുമതലേയറ്റ ഫ്‌ളിക്കിന് കീഴില്‍ അവസാന അഞ്ച് കളിയില്‍…

Read More

 ഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ച ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

ഓഫീസിനുള്ളിൽ മൊബൈൽ ഫോണിലൂടെ ഇന്ത്യൻ ഭാഷ സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ച് വിട്ട യുഎസ് കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയിലാണ് യുഎസ് പ്രതിരോധ കമ്പനിക്കെതിരെ അലബാമ കോടതി കേസെടുത്തത്. ഹിന്ദി ഭാഷയിൽ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് അനിൽ വർഷിനിയുടെ പരാതി.  യു.എസ് പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയാണ് അനിലിന്‍റെ പരാതിയിൽ കേസെടുത്തത്. ഓഫീസിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു സഹപ്രവർത്തകൻ കേട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ…

Read More

ബിബിസി ഡോക്യുമെന്ററി വിവാദം;  അനിൽ ആന്റണിയെ പുറത്താക്കേണ്ടതില്ല; കെ സുധാകരൻ

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ.  തെറ്റ് ആർക്കും പറ്റാവാമെന്ന് സുധാകരൻ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ബി സിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെൻററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം…

Read More