
പടക്ക നിരോധനം നടപ്പാക്കിയില്ല ; ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
പടക്കനിരോധനം നടപ്പാക്കാത്തതിൽ പൊലീസിനെ വിമർശിച്ച് സുപ്രിം കോടതി. തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം. സർക്കാരിന് നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസിനും കോടതി നോട്ടീസ് അയച്ചു. ദീപാവലി ആഘോഷത്തോടെ ഡൽഹിയിൽ വായുമലിനീകരണ തോത് അതീവ ഗുരുതരതലത്തിൽ എത്തിയിരുന്നു. 419 ആണ് വായുഗുണനിലവാര സൂചിക. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡൽഹിയിൽ 19 പേർ മാത്രമാണ് അറസ്റ്റിലായിരുന്നത്. അന്തരീക്ഷമലിനീകരണം അതീവഗുരുതരമായി തുടരുന്നതിനിടെ പടക്കം പൊട്ടിച്ച് ദീപാവലി കൂടെ ആഘോഷിച്ചതോടെയാണ് വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലായത്. ഡൽഹി സർക്കാർ…